ഇന്നു ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ പി സി ജോര്‍ജിന്റെ പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ജോര്‍ജിന്റേത് ഒരു അടഞ്ഞ അധ്യായമാണെന്നും തങ്കച്ചന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് മദ്യവും പണവും നല്‍കിയാണ് വിജയിച്ചതെന്ന് പറഞ്ഞ എല്‍.ഡി.എഫ് അരുവിക്കരയിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. വോട്ടര്‍മാരെ ഇത്തരത്തില്‍ നിന്ദിക്കരുതെന്നും തങ്കച്ചന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പിന്തുണയുടെ സൂചനയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും ങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.