പൂഞ്ഞാറിലെ ഒരു വ്യക്തി മാത്രമാണ് പി സി ജോര്‍ജ് എന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് പി സി ജോസഫ്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറിലെ ഒരു വ്യക്തി മാത്രമാണ് ജോര്‍ജ് എന്നും നല്ല സ്ഥാനാര്‍ത്ഥികളെയാണ് ബിഷപ്പുമാര്‍ പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാറില്‍ സീറ്റ് ലഭിക്കാത്തതിന്റെ വെപ്രാളം മൂലമാണ് പി സി ജോര്‍ജിന്റെ പ്രതികരണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ശക്തി മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൂഞ്ഞാര്‍ സീറ്റ് പി സി ജോര്‍ജിന് നല്‍കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ് എല്‍ ഡി എഫ് നല്‍കിയത്. പി സി ജോസഫ്, മുന്‍ എം പി വക്കച്ചന്‍ മറ്റത്തില്‍ എന്നിവരെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് പൂഞ്ഞാറില്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്. അതേസമയം, മത്സരരംഗത്ത് ഉണ്ടാകുമെന്ന് പി സി ജോര്‍ജ് ഇന്ന് വ്യക്തമാക്കി.