നാവാണ് പിസി ജോര്‍ജിന്റെ ശത്രു; അല്ലാതെ സിപിഎം അല്ലെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

Webdunia
ബുധന്‍, 30 മാര്‍ച്ച് 2016 (10:27 IST)
നാവാണ് പി സി ജോര്‍ജിന്റെ ശത്രുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
സി പി എം അല്ല നാവാണ് പി സി ജോര്‍ജിന്റെ ശത്രു. ജയസാധ്യതയുള്ളവരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും കേടിയേരി പറഞ്ഞു. അതേസമയം, ബിഷപ്പുമായി നടത്തിയത് സൌഹൃദ കൂടിക്കാഴ്ചയാണെന്നും കോടിയേരി പറഞ്ഞു.
 
സി പി എമ്മിന്‍റെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം രണ്ട് ദിവസത്തിനകം ഇടത് മുന്നണിയുടെ പൂര്‍ണ പട്ടിക പുറത്തു വിടുമെന്നും കോടിയേരി മാധ്യമങ്ങളെ അറിയിച്ചു.