ജോര്‍ജിന്റെ രാജിയില്‍ ഇന്ന് തീരുമാനം; സെക്കുലര്‍ യോഗം കൊച്ചിയില്‍

Webdunia
ഞായര്‍, 8 നവം‌ബര്‍ 2015 (10:31 IST)
പിസി ജോര്‍ജിന്റെ അയോഗ്യതാവിഷയവുമായി ബന്ധപ്പെട്ട് എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നകാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും. കൊച്ചിയില്‍ ചേരുന്ന കേരള കോണ്‍ഗ്രസ് സെക്കുലര്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയാകുകയും തീരുമാനമുണ്ടാകുകയും ചെയ്യുമെന്നാണ് ജോര്‍ജ് ശനിയാഴ്‌ച അറിയിച്ചിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ന്യൂനപക്ഷവോട്ടുകള്‍ ഇത്തവണ ഇടതുമുന്നണിക്കു ലഭിച്ചു. സെക്കുലര്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ മികച്ച പ്രകടനമാണ് സെക്കുലര്‍ കാഴ്‌ചവെച്ചത്.