പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ മുന്നണി

Webdunia
ചൊവ്വ, 15 ജൂലൈ 2014 (08:20 IST)
ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ അഴിമതിവിരുദ്ധ സംഘടന നിലവില്‍ വന്നു. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി എന്നാണ്‌ ചീഫ്‌ വിപ്പ്‌ നേതൃത്വം നല്‍കുന്ന പുതിയ സംഘടനയുടെ പേര്‌. സ്വന്തം പാര്‍ട്ടിക്കും മുന്നറിയിപ്പായിട്ടാണ് സംഘടന രൂപീകരണത്തെ രാഷ്ട്രീയനിരീക്ഷകര്‍ നോക്കി കാണുന്നത്.
 
പുതിയ സംഘടനയുടെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നോട്ടു പോകുമ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അല്‍പ്പം സൂക്ഷിക്കേണ്ടി വരുമെന്നാണ്‌ പി സി ജോര്‍ജിന്റെ മുന്നറിയിപ്പ്. പാര്‍ട്ടി ഭേദമെന്യേ അഴിമതിയെ എതിര്‍ക്കുക എന്നതാണ്‌ സംഘടനയുടെ ലക്ഷ്യമെന്ന്‌ പി സി ജോര്‍ജ്‌ പറഞ്ഞു. 
 
അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി രാഷ്‌ട്രീയ സംഘടനയല്ല. കേരള കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ ഏത്‌ പാര്‍ട്ടി അഴിമതി ചെയ്‌താലും എതിര്‍ക്കുമെന്നും ചീഫ്‌ വിപ്പ്‌ കൂട്ടിച്ചേര്‍ത്തു.
ഡി.എച്ച്‌.ആര്‍.എം നേതാവ്‌ സെലീന പ്രക്കാനം, വിഎസ്‌ഡിപി നേതാവ്‌ വിഷ്‌ണുപുരം ചന്ദ്രശേഖരന്‍ എന്നിവരും സംഘടന നേതൃത്വത്തിലുണ്ട്‌.