പാറ്റൂര്‍ ഭൂമി കൈയ്യേറ്റ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് എഡിജിപിക്കെതിരെ ലോകായുക്ത രംഗത്ത്. സംഭവത്തില്‍ എഡിജിപി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ലോകായുക്ത അതൃപ്തി പ്രകടിപ്പിച്ചു. എഡിജിപി ജേക്കബ് തോമസ് നല്‍കിയ പുതിയ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.
റിപ്പോര്‍ട്ട് ആവശ്യമില്ലാത്തതാണെന്ന് പറഞ്ഞ ലോകായുക്ത ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടതിനു പുറമെ റിപ്പോര്‍ട്ടീല്‍ പുതിയതായി ആരുടെ പേരും ഇല്ലെന്ന് അറിയിച്ചു. എന്നാല്‍ മാദ്ധ്യമങ്ങളില്‍ വന്നതു പോലെ ആരുടെയും പേരുകല്‍ റിപ്പോര്‍ട്ടിലില്ല. മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് കിട്ടിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.
മുഖ്യമന്ത്രി ഉമ്മല്‍ചാണ്ടിയ്ക്കും പങ്കുണ്ടെന്നായിരുന്നു വിജിലല്‍സ് നല്‍കിയ പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നത്. 24 പേജുള്ള റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് പുറമെ, മുമ്പ് റവന്യൂ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണല്‍, മുല്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, മുല്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരല്‍ എന്നിവരുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.