തിരുവനന്തപുരത്ത് ഹൃദയാഘാതം വന്ന് യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം; ആശുപത്രി ആന്‍ജിയോഗ്രാം മെഷീന്‍ തകരാറായത് മറച്ചുവച്ചെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ജൂണ്‍ 2024 (18:56 IST)
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. അരുവിക്കര സ്വദേശി അഖില്‍ മോഹന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ യുവാവിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന്  അഖില്‍ മോഹന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. പിന്നീട് പോലീസ് എത്തി സ്ഥിതി ശാന്തമാക്കി. ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ അഖിലിനെ ഇന്നലെ രാത്രി 12 മണിക്കാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
തിരുവനന്തപുരത്തെ എസ്‌കെ ഹോസ്പിറ്റലിനെതിരെയാണ് പരാതി ഉയര്‍ന്നത്. ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും അഞ്ചുമണിക്കൂറോളം ചികിത്സ നല്‍കാതെ വൈകിപ്പിച്ചെന്നും ആന്‍ജിയോഗ്രാം ചെയ്യാന്‍ തയ്യാറായില്ലെന്നും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article