പത്തനാപുരത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍

ശനി, 19 സെപ്‌റ്റംബര്‍ 2020 (19:41 IST)
പത്തനാപുരത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍  വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കൊപ്പം പാചകക്കാരനും ഫോട്ടോഗ്രാഫര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇതിനൊപ്പം  ചടങ്ങില്‍ പങ്കെടുത്ത വരനും വധുവും നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കൊല്ലം ജില്ലയില്‍ ശനിയാഴ്ച 218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്  രോഗം ബാധിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍