18കാരിയെ പീഡിപ്പിച്ച സംഭവം: നവവരനും പ്ലസ് ടു വിദ്യാർഥിയും അടക്കം 20 പേർ അറസ്റ്റിൽ

അഭിറാം മനോഹർ
ഞായര്‍, 12 ജനുവരി 2025 (08:44 IST)
പത്തനംതിട്ടയില്‍ കായികതാരമായ 18കാരിയെ 5 വര്‍ഷത്തിനിടെ 60ലേറെ പേര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ അറസ്റ്റ്. പ്ലസ് ടു വിദ്യാര്‍ഥിയടക്കം 20 പേരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്. വിവിധ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തില്‍ 45പേരെ ഇതിനകം പോലീസ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. 62 പേര്‍ ലൈംഗികമായി പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും 13 വയസ് മുതല്‍ ചൂഷണത്തിരയായെന്നുമാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
 
 ആദ്യം പീഡിപ്പിച്ചത് ആണ്‍സുഹൃത്തായ സുബിന്‍ ആണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡന ദേശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ സുബിന്‍ ഇത് വെച്ച് ഭീഷണിപ്പെടുത്തുകയും സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തു. പിതാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. 3 പേര്‍ ഒന്നിച്ചുവിളിച്ചുകൊണ്ടു പോയി പെണ്‍കുട്ടിയെ കൂട്ടമായി പീഡിപ്പിച്ചു. കുട്ടിക്കറിയാത്ത പല സ്ഥലങ്ങളില്‍ വെച്ചും പീഡനം നടന്നു. സ്‌കൂളില്‍ വെച്ചും വീട്ടില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി. വീഡിയോദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് എല്ലാ പീഡനങ്ങളും നടന്നത്.
 
കേസില്‍ നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പോലീസ് 6 പേരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായത്.. അടുത്ത ദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവും പ്ലസ് ടു വിദ്യാര്‍ഥിയും അടക്കം 20 പേരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തിരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി സതീദേവി ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article