പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഡിസം‌ബര്‍ 2023 (08:16 IST)
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം നടന്നത്. 
 
ഇരുബസുകളിലും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. മുണ്ടക്കയത്തിലേക്ക് പോകുകയായിരുന്ന ബസ് ഡ്രൈവര്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്യാബിന്‍ മുറിച്ചാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article