മലപ്പുറത്ത് കുട്ടിയെ തട്ടികൊണ്ടുപോകുന്നതായി പ്രാങ്ക്, യുവാക്കൾ പോലീസ് പിടിയിൽ

ബുധന്‍, 27 ഡിസം‌ബര്‍ 2023 (16:39 IST)
മലപ്പുറത്ത് കുട്ടികളെ സ്‌കൂട്ടറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താനൂരിലാണ് സംഭവം. അയല്‍വാസികളായ യുവാക്കളാണ് കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് പ്രാങ്കായി ചെയ്തതാണെന്ന് യുവാക്കള്‍ പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ അതിരുവിട്ട പ്രവര്‍ത്തിയായി കണക്കാക്കി താനൂര്‍ പോലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തു.
 
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കുട്ടികളെ തന്നെയാണ് ഇവര്‍ സ്‌കൂട്ടറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ മുഖം മറച്ചിരുന്നതിനാല്‍ കുട്ടിയ്ക്ക് ഇവരെ മനസിലായില്ല.കുട്ടി ബഹളം വെച്ചതോടെ തട്ടികൊണ്ടുപോകല്‍ ശ്രമം ഉപേക്ഷിച്ച് യുവാക്കള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം യുവാക്കളില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടികളെ പറ്റിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്ന് യുവാക്കള്‍ സമ്മതിച്ചത്. യുവാക്കളെ കുട്ടിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ കേസ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അതിരുവിട്ട പ്രവര്‍ത്തിയായി കണക്കാക്കി പോലീസ് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍