പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ടിപ്പറിലിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഡിസം‌ബര്‍ 2023 (09:39 IST)
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ടിപ്പറിലിടിച്ച് അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 
 
തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുവരുടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഇപ്പോള്‍ സ്ഥിരമായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article