പത്തനംതിട്ടയില്‍ മോഷ്ടിച്ച ബൈക്കുമായി ഹെല്‍മറ്റില്ലാതെ കറങ്ങിയ പെരുംങ്കള്ളനെ എഐ ക്യാമറ ചതിച്ചു, കുടുക്കിയത് ഉടമയുടെ ഫോണില്‍ സന്ദേശം അയച്ച്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 ജൂണ്‍ 2023 (12:19 IST)
പത്തനംതിട്ടയില്‍ മോഷ്ടിച്ച ബൈക്കുമായി ഹെല്‍മറ്റില്ലാതെ കറങ്ങിയ പെരുംങ്കള്ളനെ എഐ ക്യാമറ ചതിച്ചു. ഉടമയുടെ ഫോണില്‍ സന്ദേശം അയച്ചാണ് കള്ളനെ കുടുക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റിയന്‍ എന്നയാളെ കീഴ്വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു.
 
നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുള്‍പ്പടെയുള്ളവ മോഷ്ടിച്ച കേസുകളില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ചശേഷം 2023 മെയ് 25-നാണ് ഇയാള്‍ മോചിതനായത്. പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം പതിവാക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍