തുടര്‍ച്ചയായ രണ്ടാംദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 ജൂണ്‍ 2023 (10:38 IST)
തുടര്‍ച്ചയായ രണ്ടാംദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5470 രൂപയായി. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
 
സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെ 4000 രൂപയോളം അധികം നല്‍കേണ്ടിയും വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍