പത്തനംതിട്ടയില്‍ രണ്ടാമത്തെ പ്രാവശ്യവും കൊവിഡ് വന്ന 92കാരന്‍ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഓഗസ്റ്റ് 2021 (10:21 IST)
പത്തനംതിട്ടയില്‍ രണ്ടാമത്തെ പ്രാവശ്യവും കൊവിഡ് വന്ന 92കാരന്‍ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍. കുളത്തുപ്പുഴയില്‍ കുന്നുംപുറത്ത് വീട്ടില്‍ തോമസ് മാത്യുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പ് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഇതോതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലാകുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article