പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

ശ്രീനു എസ്

ബുധന്‍, 10 ജൂണ്‍ 2020 (09:07 IST)
പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. മണിയാര്‍ അരീക്കല്‍കാവ് സ്വദേശി റെജികുമാറാണ് മരിച്ചത്. രാവിലെ 5മണിയോടെ ജോലിക്കായി പോകുകയായിരുന്ന ഇയാളെ കാട്ടുപന്നി കുത്തുകയായിരുന്നു. ബൈക്കിന് നിയന്ത്രണം തെറ്റി തലയിടിച്ച് വീഴുകയായിരുന്നു.
 
സാരമായി പരുക്കേറ്റ് റോഡില്‍ വീണുകിടന്ന റെജികുമാറിനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ റെജികുമാര്‍ മരിച്ചു. മണിയാര്‍, അരീക്കക്കാവ്, പേഴുമ്പാറ തുടങ്ങിയ മേഖലകളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍