ജെയ്പൂരിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കൊവിഡ് ബാധ

ബുധന്‍, 10 ജൂണ്‍ 2020 (09:02 IST)
ജെയ്‌പൂർ: ജെയ്പൂരിലെ പിങ്ക് സിറ്റിയിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച കുടുംബത്തിലെ ഒരാൾ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എല്ലാവരും കൊവിഡ് ബാധിതരെന്ന് കണ്ടെത്തുകയായിരുന്നു. എല്ലാവരെയും ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. 
 
ജെയ്പൂർ നഗരത്തിൽ തന്നെ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സ്ഥലമാണ് പിങ്ക് സിറ്റി പ്രദേശം. രാജസ്ഥാനിൽ രോഗനാധിതരുടെ എണ്ണം 11000 കടന്നു ഇതിൽ, 2500ന് അടുത്ത് കേസുകൾ ജെയ്പൂർ നഗരത്തിലാണ്. സംസ്ഥാനത്തെ മരണ സംഖ്യയിൽ പകുതിയും ജെയ്പൂർ നഗരത്തിൽ തന്നെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍