പ‌ത്തനം‌തിട്ട സിപിഎം ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ വിമർശനം, ആർഎസ്എസ് സ്വാധീനമെന്ന് ആരോപണം

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (12:22 IST)
സിപിഎം പത്തനം‌‌തിട്ട ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ വിമർശനം. പോലീസിൽ ആർഎസ്എസ് സ്വാധീനമുള്ളതായി നേതാക്കൾ ആരോപിച്ചു. ശബരിമല വിവാദത്തിൽ ഇക്കാര്യങ്ങൾ തെളിഞ്ഞതായും തിരുവല്ല ഏരിയ കമ്മിറ്റി വിമർശിച്ചു.
 
 പൊലീസ് സ്റ്റേഷനുകൾ ഇടതു വിരുദ്ധരുടെ താവളമായെന്ന് മുതിർന്ന നേതാവ് പീലിപ്പോസ് തോമസ് വിമർശിച്ചു. കെ റെയിലിൽ കോൺഗ്രസ് പ്രചാരണങ്ങൾ ഫലം കാണുന്നു. സർക്കാരുണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല. കെ റെയിൽ കടന്നു പോകുന്ന ഇടങ്ങളിൽ പ്രചാരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസന നയം പാർട്ടി പരിശോധിക്കണം. സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.  പരിസ്ഥിതി പ്രശ്നങ്ങളിൽ സിപിഎം നയം മാറുന്നുവെന്നും വിമർശനം ഉയർന്നു.
 
അതേസമയം വിവാഹ പ്രായത്തിലെ സിപിഎം നിലപാട് സംബന്ധിച്ചും വിമർശനം ഉയർന്നു. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പാർട്ടിയുടെ പുരോഗമനനിലപാടിന് ഈ തീരുമാനം തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article