രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടികളിൽ കർശന പരിശോധന നടത്താനും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. സിസിടിവി സ്ഥാപിച്ച ഇടങ്ങളിലാവണം പാർട്ടി. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണം. ഈ നിബന്ധനകൾ അംഗീകരിച്ചില്ലങ്കിൽ പാർട്ടി നടത്താൻ അനുവദിക്കില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.