എറണാകുളത്ത് കാലടിയില്‍ സിപിഎം-സിപിഐ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. രണ്ടു സിപിഐ പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമമെന്ന് സിപി ഐ ആരോപിച്ചു. കാലടി സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റീന്‍ ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവിഭാഗത്തിലുള്ളവരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു.