പതിനേഴുകാരിക്കു പീഡനം: പാസ്റ്റര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 5 ജൂണ്‍ 2015 (13:12 IST)
പതിനേഴുകാരിയെ പീഡിപ്പിച്ച പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാഴൂര്‍ പുളിക്കല്‍ കവലയില്‍ കളിയിക്കല്‍ വീട്ടില്‍ ബിജു സാം എന്ന 43 കാരനായ പാസ്റ്ററാണു പീഡനത്തിനു എഴുകോണ്‍ പൊലീസിന്‍റെ പിടിയിലായത്.

കുണ്ടറയിലെ പെന്തക്കോസ്ത് സഭയുടെ ചര്‍ച്ച ഓഫ് ഗോഡ് പ്രാര്‍ത്ഥനാലയത്തിലെ പാസ്റ്ററായ ബിജു സാം ആറുമുറിക്കട സ്വദേശിയായ പെണ്‍കുട്ടിയെയാണു ഒന്നര വര്‍ഷം മുമ്പ്  പീഡിപ്പിച്ചത്. പ്രാര്‍ത്ഥന നടത്താനായി മറ്റാരുമില്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ ബിജു സാം സ്വന്തം ലാപ്‍ടോപ്പിലെ അശ്ലീല ദൃശ്യങ്ങള്‍ കുട്ടിയെ കാണിക്കുകയും തുടര്‍ന്നു പീഡിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ ഭീഷണിക്കു വഴങ്ങിയ കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടിയുടെ പഠനം മോശമായതോടെ നടന്ന അദ്ധ്യാപകരുടെ ചോദ്യം ചെയ്യലിലാണു പീഡനകഥ പുറത്തായത്.

ഭാര്യയും രണ്ട് കുട്ടികളുമുള്ള ബിജു സാമിന് കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയില്‍ വീടും പുരയിടവുമുണ്ട്. പ്രാത്ഥനാലയത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.