എട്ടുവയസുകാരിക്ക് ഉപദ്രവം:പാസ്റ്റര്‍ അറസ്‌റ്റില്‍

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (13:46 IST)
എട്ടുവയസ്സുകാരിയെ ഉപദ്രവിച്ച സംഭവത്തില്‍ വെട്ടിക്കവല ആശാരിതടം എഫ്രാത്ത്‌ ഗാര്‍ഡനില്‍  പാസ്റ്റര്‍ വിക്‌ടര്‍ ജോര്‍ജ് അറസ്റ്റില്‍.അഞ്ച്‌ മാസം മുമ്പാണ് സംഭവം നടക്കുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പാസ്റ്ററിന്റെ പീഡനമേല്‍ക്കുകയായിരുന്നു.

കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതറിഞ്ഞ്‌ വിക്‌ടര്‍ ജോര്‍ജ്‌ മുങ്ങിയിരുന്നു, പലയിടങ്ങളിലായി തങ്ങി കുവൈറ്റിലേക്ക്‌ പോകാനുള്ള തയാറെടുപ്പിലായിരുന്നു പാസ്റ്റര്‍.

എന്നാല്‍ ഇയാള്‍ കാസര്‍ഗോഡ്‌ മഞ്ചേശ്വരത്ത്‌ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വിബിന്‍ ഗോപിനാഥ്‌, എ.എസ്‌.ഐ. രാധാകൃഷ്‌ണന്‍ സീനിയര്‍ പോലീസ്‌ ഓഫിസര്‍മാരായ കെ. സന്തോഷ്‌, ആര്‍. രാധാകൃഷ്‌ണന്‍, യൂനസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ മഞ്ചേശ്വരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌. മാതാവ്‌ വിദേശത്തായിരുന്നു. കുട്ടിയുടെ ബന്‌ധുവായ മറ്റൊരു സ്‌ത്രീയെ ഈ കേസില്‍ നേരത്തെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. വിക്‌ടര്‍ ജോര്‍ജിനെ പത്തനംതിട്ട ജില്ലാ സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.