പാസ്പോര്‍ട്ട് തട്ടിപ്പ്: തഞ്ചാവൂര്‍ സ്വദേശി പിടിയില്‍

Webdunia
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (18:32 IST)
പാസ്പോര്‍ട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശി അധികൃതരുടെ വലയിലായി. തഞ്ചാവൂര്‍സ്വദേശി തങ്കരാശു എന്ന 24 കാരന്‍ മലേഷ്യയില്‍ നിന്ന് മറ്റൊരാളുടെ പാസ്പോര്‍ട്ടില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ്‌ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്.

തമിഴ്നാട്ടിലെ തന്നെ ആലങ്കുടി സ്വദേശി കൊളന്തസ്വാമി കണ്ണന്‍ എന്നയാളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ്‌ ഇയാള്‍ എത്തിയത്. രണ്ട് പേരുടെയും ചിത്രങ്ങള്‍ തമ്മിലുണ്ടായിരുന്ന സാമ്യം കാരണം ഫോട്ടോ മാറ്റി ഒട്ടിച്ചതുമില്ല.

മലേഷ്യയില്‍ ആദ്യം തങ്കരാജിനു ജോലിയുണ്ടായിരുന്നെങ്കിലും ശമ്പളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും തൊഴിലുടമ നല്‍കിയില്ല. പിന്നീട് ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ചില കൂലിപ്പണികള്‍ ചെയ്തുവരികയായിരുന്നു.

ഇതിനിടയില്‍ നാട്ടിലെ കൊളന്തസ്വാമി കണ്ണന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കുകയും ഇത് തങ്കരാജിനു അയച്ചുകൊടുക്കുകയുമായിരുന്നു. ഇതാണു തങ്കരാജിനു ഇപ്പോള്‍ വിനയായത്.   





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.