വിമർശകരോട് പാർവതിക്ക് പറയാനുള്ളത്

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (14:06 IST)
നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കസബയേയും നായക കഥാപാത്രത്തേയും രൂക്ഷമായി വിമര്‍ശിച്ച നടി പാർവതിക്കെതിരെ മമ്മൂട്ടിയുടെ ആരാധകരും ചില സംവിധായകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
 
സംഭവം വൻ വിവാദമായതോടെ ഇപ്പോൾ പാർവതി നേരിട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഒരു സിനിമയെപ്പറ്റിയുള്ള വിമർശനം മഹാനടന് നേരെയുള്ള വിമർശനമാക്കി മാറ്റിയ ഓൺലൈൻ മാധ്യമങ്ങൾക്കും വാക്കുകളെ വളച്ചൊടിച്ച മഞ്ഞ പത്രങ്ങളിൽ വിശ്വസിച്ച ആരാധകരോടും നന്ദിയുണ്ടെന്നും പാർവതി പറഞ്ഞു. തുടരെ തുടരെയുള്ള ട്രോളുകളും അസഭ്യവർഷവും സൈബർ അബ്യൂസ് ആയി മാറുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും നടി വ്യക്തമാക്കി.
 
ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാർവതി മമ്മൂട്ടി ചിത്രത്തെ വിമർശിച്ചത്. പിന്നീട് ഗീതു മോഹൻദാസ് നിർബന്ധിച്ചപ്പോഴാണ് പാർവതി കസബ എന്ന് എടുത്തു പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article