ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് സിപിഎമ്മിന്റെ കരട് അവലോകന റിപ്പോര്‍ട്ട്. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. പ്രധാന മണ്ഡലങ്ങളിലെ തോല്‍വി ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലമടക്കമുള്ള പ്രധാന മണ്ഡലങ്ങളിലെ തോല്‍വി ഗൗരവതരമായി പരിശോധിക്കണം. വോട്ടെടുപ്പ് സംബന്ധിച്ച് വിവിധ മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് ആധികാരികമല്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചു. നാളെ ഉച്ചയോട് കൂടി ചര്‍ച്ച പൂര്‍ത്തിയാകും. ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.