വാളയാര്‍ കേസ്: മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 മാര്‍ച്ച് 2025 (19:27 IST)
വാളയാര്‍ കേസില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ അമ്മയെയും ഇളയ പെണ്‍കുട്ടിയുടെ അച്ഛനേയും മൂത്ത കുട്ടിയുടെ രണ്ടാം അച്ഛനെയുമാണ് കേസില്‍ പ്രതിചേര്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. നേരത്തെ വാളയാര്‍ കേസില്‍ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
 
ആകെയുള്ള ഒമ്പത് കേസുകളില്‍ ആറെണ്ണത്തിലും മാതാപിതാക്കളെ പ്രതിചേര്‍ന്നതായി സിബിഐ കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. മക്കളുടെ മുന്നില്‍ വച്ച് ഒന്നാംപ്രതിയുമായി അമ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഇളയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍