പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുക്കും

Webdunia
ബുധന്‍, 11 ഏപ്രില്‍ 2018 (11:07 IST)
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായി. മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഓര്‍ഡിനന്‍സിന് മന്ത്രി സഭ അംഗീകാരം നല്‍കി. നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 
 
മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകളും ഒപ്പം സര്‍ക്കാര്‍ ഏറ്റെടുക്കും. കൊച്ചി സഹകരണ ആശുപത്രിയുടെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇവതുരണ്ടും യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു.   
 
സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം  മെഡിക്കല്‍ കോളജ് ഇതുവരെ സ്വാശ്രയ കോളേജെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കോളേജ് വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ്. പരിയാരം മെഡിക്കല്‍ കോളജ് സ്ഥിതി ചെയുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article