ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും പൊലീസും മരണത്തിന്റെ വ്യാപാരികളാവുകയാണെന്ന് പന്തളം സുധാകരന്‍

ശ്രീനു എസ്
തിങ്കള്‍, 26 ഏപ്രില്‍ 2021 (14:45 IST)
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും പൊലീസും മരണത്തിന്റെ വ്യാപാരികളാവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെ ജനത്തിരക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശീതീകരിച്ച മുറിയില്‍ നിന്നും നിര്‍ദേശങ്ങള്‍ കൊടുക്കുകയല്ലാതെ കളക്ടറുടെ പണിയെന്താണൈന്നും പന്തളം സുധാകരന്‍ ചോദിക്കുന്നു.
 
അതേസമയം സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യം ഇല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടകളുടെ സമയം നീട്ടണമെന്നും വാരാന്ത്യ ലോക്ഡൗണാണ് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article