യു ഡി എഫ് വിജയം ഉറപ്പാണെന്നാണ് പാർട്ടി റിപ്പോർട്ട്: ഉമ്മൻചാണ്ടി

ശ്രീലാല്‍ വിജയന്‍

ചൊവ്വ, 13 ഏപ്രില്‍ 2021 (17:49 IST)
യു ഡി എഫ് വിജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ വിവിധ നേതാക്കളിൽ നിന്ന് ലഭിച്ച റിപ്പോർട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന തന്നെ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നിന്നുള്ള നേതാക്കൾ ബന്ധപ്പെട്ട സംസാരിക്കുന്നുണ്ടെന്നും മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ ഉമ്മൻചാണ്ടി പറയുന്നു.
 
തെരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകങ്ങളെല്ലാം  നടത്തിക്കഴിഞ്ഞു. ജില്ലാ പ്രസിഡണ്ടുമാരും നേതാക്കളും സ്ഥാനാർത്ഥികളുമൊക്കെ സംസാരിച്ചു. പുതുപ്പള്ളിയിലെ ഓരോ മണ്ഡലം പ്രസിഡണ്ടുമാരുമായും ഫോണിൽ സംസാരിച്ചെന്നും ഉമ്മൻചാണ്ടി അഭിമുഖത്തിൽ വ്യക്തമാക്കി. 
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍