ചെറിയൊരു യു‌ഡിഎഫ് തരംഗം എന്ന് തന്നെ പറഞ്ഞാലും തെറ്റില്ല, ഇന്നലെ ലഭിച്ച റിപ്പോർട്ട് അങ്ങനെയാണ് : കുഞ്ഞാലിക്കുട്ടി

ചൊവ്വ, 6 ഏപ്രില്‍ 2021 (12:45 IST)
സംസ്ഥാനത്ത് ചെറിയൊരു യു‌ഡിഎഫ് തരംഗം എന്ന് പറഞ്ഞാലും തെറ്റാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്നലെ മുതൽ യു‌ഡിഎഫ് അധികരത്തിലെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എല്ലാ ഭാഗത്ത് നിന്നും ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് വരുന്നത്. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ചെറിയൊരു യുഡിഎഫ് തരംഗം തന്നെ സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെല്ലാം ഇതേ വരെ ഉണ്ടാകാത്ത ഒരു മുന്നേറ്റമാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍