ലയനമല്ല, വേണ്ടത് പുനരേകീകരണം: പന്ന്യന്‍

ശനി, 16 ഓഗസ്റ്റ് 2014 (17:25 IST)
സിപിഎം സിപിഐ എം ലയനം എന്ന എം എ ബേബിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പാര്‍ട്ടികളുടെ പുനരേകീകരണമാണ് വേണ്ടത്.ലയനം എന്നത് ബൂര്‍ഷ്വാപാര്‍ട്ടികളുടെ നയമാണെണ് പന്ന്യന്‍ നിലപാട് വ്യക്തമാക്കി.ബേബിയുടെ ആത്മാര്‍ത്ഥതയെ സ്വാ‍ഗതം ചെയ്യുന്നുവെന്നു ഇക്കാര്യത്തില്‍ കേന്ദ്രതലത്തില്‍ ചര്‍ച്ച നടത്തണം പന്ന്യന്‍ പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം എന്ന ആവശ്യം
ചിതറി കിടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു കുടക്കീഴിലെത്തണമെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവനയോടെ സജീവമാകുകയാണ്. ബേബിയുടെ നിലപാടിന് സിപിഐയിലെ ബിനോയ് വിശ്വം അനുകൂലമായി പ്രതികരിച്ചപ്പോള്‍ സിപി എം മിലെ എം എ ലോറന്‍സ് ബേബി അഭിപ്രായപ്രകടനം നടത്തേണ്ടത് പിബിയിലാണെന്നാണ് പ്രതികരിച്ചത്.
















വെബ്ദുനിയ വായിക്കുക