ബാര്‍ കോഴയില്‍ ധനമന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിൽ ധനമന്ത്രി കെഎം മാണി രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും മാണി മന്ത്രിക്കസേരയിൽ തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാര്‍ കോഴയില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തത് ഒരു അത്യപൂർവ കേസാണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേരളം കണ്ട ഏറ്റവും മോശപ്പെട്ട സർക്കാരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ളതെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.
ബാര്‍ കോഴയില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ ആണ് കേസെടുത്തത്. മാണിക്കെതിരെ എഫ്ഐ ആര് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം വിജിലന്‍സ് ഉടന്‍ തന്നെ ഹൈക്കൊടതിയെ അറിയിക്കും. കെഎം മാണിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ഉറച്ച നിലപാടാണ് കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. എസ്പി എസ് സുകേശനാണ് അന്വേഷണചുമതല.