വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്

അഭിറാം മനോഹർ

ശനി, 29 മാര്‍ച്ച് 2025 (14:14 IST)
വരും വര്‍ഷങ്ങളില്‍ എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് അമേരിക്കന്‍ കോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. ഭാവിയില്‍ ലോകത്ത് ആര്‍ക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എല്ലാവരും ഒരു ഹോബി എന്ന നിലയിലാകും ജോലിയെ സമീപിക്കുകയെന്നും മസ്‌ക് പറയുന്നു. പാരീസില്‍ വെച് നടന്ന വിവാടെക് 2024 കോണ്‍ഫറന്‍സിലാണ് മസ്‌കിന്റെ പ്രവചനം.
 
ഭാവിയില്‍ നമ്മളില്‍ പലര്‍ക്കും ജോലി ലഭിക്കില്ല. എല്ലാ റോളുകളും എ ഐ റോബോട്ടുകള്‍ ഏറ്റെടുക്കുമെന്നും ഒരു ജോലി ചെയ്യുക എന്നത് ഓപ്ഷനായി മാറുമെന്നും മസ്‌ക് പറയുന്നു.ഒരാള്‍ക്ക് ഒരു ജോലി ഹോബിയായി ഉണ്ടെങ്കില്‍ അയാള്‍ അത് ചെയ്യും. പക്ഷേ ആ ജോലി എ ഐയ്ക്കും ചെയ്യാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍ ലോകത്തിന് ഉയര്‍ന്ന വരുമാനമുള്ള ഒരു സാര്‍വത്രിക സംവിധാനം ആവശ്യമായി വരും. മസ്‌ക് പറഞ്ഞു. ഇതാദ്യമായല്ല എ ഐ സംബന്ധിച്ച് മസ്‌ക് ആശങ്ക പ്രകടിപ്പിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍