നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 34 പേര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (17:05 IST)
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗററ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍  34 പേര്‍ അറസ്റ്റിലായി. 
 
ഒട്ടാകെ 70 റെയ്ഡുകള്‍ നടത്തിയതില്‍ 34 കേസുകളും രജിസ്റ്റര്‍ ചെയ്തു.  ഇതോടെ 2014 മേയ് 30 മുതല്‍ നടന്നുവരുന്ന റെയ്ഡില്‍ ഇതുവരെ ആറസ്റ്റിലായവരുടെ എണ്ണം 8079 ആയി. 
 
ആകെ 35325 റെയ്ഡുകള്‍ നടത്തിയതില്‍ 8307 കേസുകളും രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.