നിരോധിത ഉല്‍പ്പന്ന വില്‍പ്പന: ആറുപേര്‍ പിടിയില്‍

Webdunia
ചൊവ്വ, 8 ജൂലൈ 2014 (16:50 IST)
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് റെയ്ഡു നടത്തിയതില്‍ ആറു പേരെ പിടികൂടി. സിഗരറ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് തുടങ്ങിയ കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ്‌ ഇവരെ പിടികൂടിയത്.

സംസ്ഥാന വ്യാപകമായി നടത്തുന്ന ഈ റെയ്ഡില്‍ തിങ്കളാഴ്ച മാത്രം 124 റെയ്ഡുകള്‍ നടത്തി. ഇതില്‍ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ മേയ് 30 മുതല്‍ നടത്തി വരുന്ന ഇത്തരം റെയ്ഡുകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2260 ആയി. ഇതില്‍ മൊത്തം 2353 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.