പൂരത്തിന് പൊയ്യാനകള്‍; പമേല ആന്‍ഡേഴ്സന്റെഫേസ്ബുക്ക് പേജില്‍ പൊങ്കാല

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (14:17 IST)
പൂരത്തിന് ആനകളെ എഴുന്നെള്ളിക്കുന്നതിന് പകരം  മുളയിലോ കടലാസിലോ തീര്‍ത്ത പൊയ്യാനകളെ എഴുന്നെള്ളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ഹോളിവുഡ് നടി പമേല ആന്‍ഡേഴ്സണ്ടെ ഫേസ്ബുക്ക് പേജില്‍  മലയാളികളുടെ പൊങ്കാല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് പമേല ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും എന്താണ് പൂരമെന്ന് പമേലയെ പഠിപ്പിക്കാനുള്ള തീവ്ര ശ്രമമാണ് കമന്റുകളിലുള്ളത്. മലയാളത്തില്‍ നിരവധി അശ്ലീല കമന്‍റുകളും പേജില്‍ കാണാം.
 
മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരിയാണ് പമേല ആന്‍ഡേഴ്സണ്‍. കത്തില്‍ പൂരത്തിനു 30 കൃത്രിമ ആനകളെ ഉപയോഗിച്ചാല്‍ അതിനുള്ള മുഴുവന്‍ ചെലവും ചെലവും വഹിക്കാമെന്നാണ് കത്തില്‍ പമേല ആന്‍ഡേഴ്സണ്‍ വാഗ്ദാനം ചെയ്തിരുന്നത്. പമേലയ്ക്ക് മുന്‍പ് മമ്മൂട്ടിയെക്കാള്‍ മികച്ച നടന്‍ മകന്‍ ദുല്‍ഖര്‍ ആണെന്നു പറഞ്ഞ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഫെയ്സ് ബുക്ക് പേജിലും മലയാളികള്‍ കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയിരുന്നു.