നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്‍ തൂങ്ങിമരിച്ചു

ശ്രീനു എസ്
ബുധന്‍, 9 ഡിസം‌ബര്‍ 2020 (14:59 IST)
നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്‍ തൂങ്ങിമരിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരം ചേട്ടന്‍പടിയില്‍ രഞ്ചിത്താണ് (30) മരിച്ചത്. വീടിനു സമീപത്തെ ലോഡ്ജിലാണ് രഞ്ചിത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വിവാഹത്തിനുള്ള വസ്ത്രങ്ങളൊക്കെ വാങ്ങിയിരുന്നു.
 
വിദേശത്തു നിന്ന് നാട്ടിലെത്തിയ യുവാവ് കുറേദിവസം ഇതേ ലോഡ്ജില്‍ ക്വാറന്റൈനില്‍ ആയിരുന്നു. നേരത്തേ കൊവിഡ് മൂലം രഞ്ചിത്തിന്റെ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെ ലോഡ്ജില്‍ താമസിച്ച യുവാവിനെ പുറത്തൊന്നും കാണാതെ വന്നപ്പോള്‍ ബന്ധുക്കള്‍ നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article