ആർ.എസ്.എസ്.പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം : ഒളിവിലായിരുന്ന പ്രതി പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 19 മാര്‍ച്ച് 2024 (19:10 IST)
പാലക്കാട്: ആർ.എസ്.എസ്.പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ  ഒളിവിലായിരുന്ന പ്രതി എൻ.ഐ.എ യുടെ പിടിയിലായി. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻ.ഐ.എ കൊല്ലത്തു നിന്ന് പിടികൂടിയത്.

പോപ്പുലർ ഫ്രണ്ടിലെ ഹിറ്റ് സ്‌ക്വാഡ് അംഗമായിരുന്നു ഇയാൾ എന്നാണു എൻ.ഐ.എ പറയുന്നത്. കഴിഞ്ഞ വര്ഷം ഏപ്രിൽ പതിനാറിനാറിനു ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ശ്രീനിവാസൻ എന്ന ആർ.എസ്.എസ്  പ്രവർത്തകനെ മേലാമുറിയിലെ കടയിൽ കയറി പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.

മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇയാളെ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ശ്രീനിവാസൻ വധം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മേലാ മുറിയിലെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിൽ പ്രതികൾ എത്തിയ ശേഷം മൂന്നു പേരാണ് കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article