പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ ആമാശയത്തില്‍ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ തൂക്കം വരുന്ന മുടിക്കെട്ട്. മുടിക്കെട്ടിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്.
വര്‍ഷങ്ങളോളമായി പല സമയത്ത് കടിക്കുകയുും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേര്‍ന്ന് ട്യൂമറായി മാറും. ഇതിന്റെ ശാസ്ത്രീയനാമം ട്രൈക്കോബിസയര്‍ എന്നാണ്. അമിത ആകാംക്ഷയും അമിത സമ്മര്‍ദ്ദവുമുള്ള കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന അവസ്ഥയാണിത്. പെണ്‍കുട്ടികളിലാണ് ഇത്തരം കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.