നിയന്ത്രണം വിട്ട് റെയിൽവേ ട്രാക്കില്‍ കയറിയ കാറില്‍ ട്രെയിൻ ഇടിച്ചു; കാര്‍ ഡ്രൈവർക്ക് ഇത് രണ്ടാം ജന്മം

Webdunia
വ്യാഴം, 21 ജനുവരി 2016 (11:56 IST)
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റെയിൽവേ ഗേറ്റ് തകർത്തു. ഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ട്രാക്കിലേക്ക് കയറിയ കാറിനെ ചരക്ക് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. എന്നാല്‍, കാറിന്റെ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി പാമ്പാടിയിൽ നിന്നും വന്ന കാറാണ് നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് കയറിയത്. ലക്കിടി റെയിൽവേ സ്റ്റേഷനിലെ ലെവൽ ക്രോസ് 164 ലായിരുന്നു സംഭവം നടന്നത്. കാര്‍ ട്രാക്കിലേക്ക് കയറിയ സമയത്തു തന്നെ ട്രെയിനും ട്രാക്കിലൂടെ വരുന്നുണ്ടായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ തെറിച്ചു വീണു. ഈ സമയം കാർ ഡ്രൈവർ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.