പാലക്കാട് രണ്ട് കൊവിഡ് ക്ലസ്റ്ററിന് കൂടി സാധ്യത: സ്ഥിതി ഗുരുതരമെന്ന് എ‌കെ ബാലൻ

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (15:29 IST)
പാലക്കാട്: കൊവിഡ് വ്യാപിക്കുന്ന പാലക്കാട് ജില്ലയിൽ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മന്ത്രി എകെ ബാലൻ. നിലവിൽ സാമൂഹ്യവ്യാപനം ഇല്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി പാലക്കാട് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.പുതുനഗരം. കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യത. ഈ പ്രദേശങ്ങളിൽ ഉറവിടമറിയാത്ത രോഗബാധിതരും സമ്പർക്ക വ്യാപനവും കൂടുതലാണ്. 
 
അതേസമയം പട്ടാമ്പിയിലെ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അനുബന്ധ വാര്‍ത്തകള്‍

Next Article