പാലക്കാട് കെട്ടിട ദുരന്തം: തിരച്ചിൽ പുനരാരംഭിച്ചു

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (10:12 IST)
മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം തകർന്നുവീണ കെട്ടിടത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും പൊലീസും തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ രാത്രി 11 വരെ കെട്ടിടത്തിനുള്ളിൽ തിരച്ചിൽ നടത്തിയിരുന്നു.
 
കെട്ടിടത്തിനുള്ളിൽ ആരുംതന്നെ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. അനധികൃത നിർമാണം ഏറെയുള്ള കെട്ടിടം നഗരസഭ സീൽ ചെയ്തു തുടങ്ങി. 
 
ഇന്നലെ ഉച്ചയ്യോടെയാണ് കെട്ടിടം തകർന്നുവീണത്. ഏഴു പേർ കെട്ടിടത്തിനുള്ളിൽ പെട്ടെങ്കിലും പരുക്കുകളോടെ ഇവരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരുൾപ്പെടെ 11 പേ‍ർക്ക് പരുക്കേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article