പാലക്കാട് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

ശനി, 21 ജൂലൈ 2018 (19:51 IST)
തൃത്താല: പാലക്കട് അലൂരിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ 42കാരിയായ ഹേമാംബികയേയും 18 കാരനായ മകന്‍ അജിത്തിനേയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 
അജിത് പ്രണയിച്ചിരുന്ന പെണ്‍കുട്ടി കുറച്ചുനാള്‍ ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ പിന്നീട് പെൺകുട്ടി തിരികേ പോയിരുന്നു. ഇതിന്റെ വിഷമത്തിൽ അജിത് ആത്മഹത്യ ചെയ്യുകയും, മകൻ ആത്മഹത്യ ചെയ്തതോടെ അമ്മയും ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പരയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍