ആറ് മാസത്തെ സമയം മാത്രം, നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ രാജ്യത്ത് ഐ ഫോണുകൾ നിശ്ചലമാകുമെന്ന് ആപ്പിളിന് ട്രായിയുടെ അന്ത്യശാസനം

ശനി, 21 ജൂലൈ 2018 (18:27 IST)
ഡൽഹി: ആറുമാസത്തിനകം ട്രായിയുടെ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ രാജ്യത്തെ ഒരു നെറ്റ്‌വർക്കിലും ഐ ഫോൺ പ്രവർത്തിക്കില്ലെന്ന് ആപ്പിളിണ് ട്രായിയുടെ മുന്നറിയിപ്പ്. 
 
ഉപഭോക്താക്കളെ ശല്യം ചെയ്യുന്ന കോളുകളും സന്ദേശങ്ങളും തടയുന്നതിനായിനായുള്ള ആപ്പ് ആറു മാസത്തിള്ളിൽ ഐ ഫൊണുകളി ഇൻസ്റ്റാൾ ചെയ്യണമെന്നും അല്ലാത്ത പക്ഷം ഐ ഫൊണുകളിൽ സേവനം അവസാനിപ്പിക്കാൻ എല്ലാ ടെലികോം കമ്പനികൾക്കും നിർദേശം നൽകുമെന്നാണ് ട്രായ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 
 
എന്നാൽ ഇതു സംബന്ധിച്ച് ആപ്പിളിന്റെ മറുപടി വന്നിട്ടില്ല. വ്യാജ കോളുകൾ വഴി സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പടെ നടക്കുന്ന സാഹചര്യത്തിലാണ് ഡു നോട്ട് ഡിസ്റ്റർബ്  എന്ന ആപ്പ് ട്രായ് വികസിപ്പിച്ചെടുത്തിരിക്കുന്നത്, ഇതിലൂടെ പ്രശ്നങ്ങൾക്ക വലിയ പരിഹാരം കാണാനാകും എന്നാണ് ട്രായിയുടെ കണക്കുകൂട്ടൽ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍