ജിയോ ഹംഗാമ ഓഫറിനു തുടക്കമായി

ശനി, 21 ജൂലൈ 2018 (17:09 IST)
ജിയോ ഹംഗാമ ഓഫർ ജൂലയ് 21 മുതൽ തുടക്കമായി. കുറഞ്ഞ വിലക്ക ജിയോഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ജിയോ ഹംഗാമ ഓഫറിലൂടെ കമ്പനി നൽകുന്നത്. കൈവശമുള്ള പഴയ ഫോണും 501 രൂപയും നൽകിയാൽ ജിയോ ഫോൺ ലഭ്യമാക്കുന്ന പദ്ധതിയാണ് ജിയോ ഹംഗാമ.
 
ജൂലയ് 21 വൈകിട്ട് 5 മണിയോടെയാണ് ജിയോ ഹംഗമ ഓഫറിനു തുടക്കമായത്. ഏതുതരത്തിലുള്ള ഫോണും എക്സ്ചേഞ്ച് ചെയ്ത് ജീയോഫോൺ സ്വന്തമാക്കാം. 
 
ജിയോ സ്റ്റോറുകൾ വഴിയാണ് ഓഫർ ലഭ്യമാകുക. പുതിയ ജിയോ ഫോൺ 2 വിനെ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 15 മുതൽ ജിയോ ഫോൻ 2 വിപണിയിലെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍