പാലക്കാട് പാറമടയില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികള്‍ മുങ്ങിമരിച്ചു. ചിറ്റൂര്‍ മേനോന്‍പാറയിലെ കുളത്തിലാണ് അപകടം നടന്നത്.പവിത്ര (16), സുമിത്ര (12), ധന്യ (21), കാര്‍ത്തിക് (23) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. വോട്ടിങ് ആയതിനാല്‍ പ്രദേശത്ത് മറ്റാരും ഉണ്ടായിരുന്നില്ല
മേനോന്‍പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള വയലിന് നടുവിലെ മണ്ണെടുത്ത കുഴിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.