‘നിഷയുടെ വേലക്കാരനും, മാണിയുടെ വീട്ടിലെ അടുക്കളക്കാരനുമാണ് ജോസ് ടോം‘; പരിഹാസവുമായി പിസി ജോര്‍ജ്

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (14:25 IST)
പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കേരളാ കോൺഗ്രസില്‍ (എം) ശക്തമായ അധികാര വടംവലിയെ പരിഹസിച്ച് പിസി ജോർജ് എം എല്‍ എ രംഗത്ത്.

കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം എന്നാണ് ജോര്‍ജ് വ്യക്തമാക്കിയത്. നിഷയുടെ വേലക്കാരനെ സ്ഥാനാർഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും
പിസി അഭിപ്രായപ്പെട്ടു.

അതേസമയം, കേരളാ കോൺഗ്രസ് മുഖപത്രത്തിൽ വന്ന ലേഖനത്തെ ചൊല്ലി ജോസ് കെ മാണി - പി ജെ ജോസഫ് ഏറ്റുമുട്ടല്‍ രൂക്ഷമായി. ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗമെന്നായിരുന്നു ജോസഫിന്‍റെ പേരെടുത്തു പറയാതെയുള്ള പ്രതിഛായയിലെ വിമര്‍ശനം.

ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള ലേഖനമാണ് പ്രതിഛായയില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമാവുകയും ജോസഫ് പക്ഷം എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തതോടെ ലേഖനം തന്‍റെ അറിവോടെയല്ലെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമമാണ് ജോസ് കെ മാണി നടത്തുന്നത്.

എന്നാല്‍ ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ തനിക്കെതിരെ ലേഖനം വന്നതെന്ന് ജോസഫ് പറഞ്ഞു.

നേരത്തെ തനിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമായ പെരുമാറ്റത്തില്‍ താൻ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങൾ സ്ഥാനാർഥിയുടെ വിജയത്തിന് സഹയാകരമാണോ എന്ന് അവർ ആലോചിക്കണം. മാണിയുടെ പക്വത ജോസ് കെ മാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article