ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് പി കൃഷ്ണപിള്ളയുടെ സ്‌മാരകം തകര്‍ക്കാന്‍ ഗൂഢാലോചന നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. കമ്മ്യൂണിസ്റ്റുകാർക്ക് ഒരിക്കലും കൃഷ്ണപിള്ളയുടെ സ്മാരകം തകർക്കാൻ കഴിയില്ലെന്നും. സർക്കാരിന്റെ ഒത്താശയോടെയാണ് സ്‌മാരകം തകർക്കാന്‍ ഗൂഢാലോചന നടന്നതെന്നും വിഎസ് പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൃഷ്ണപിള്ള, ഇകെ നായനാർ, തലശേരി പപ്പൻ തുടങ്ങിയവരൊക്കെ ഒളിവിൽ കഴിഞ്ഞ പ്രദേശമാണ് ആലപ്പുഴ. ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർക്ക് അവിടെയുള്ള സ്വാധീനം അവസാനിപ്പിക്കാനാണ് പി കൃഷ്ണപിള്ളയുടെ സ്‌മാരകം തകർത്ത്. വിഷയത്തില്‍ പാർട്ടിക്കാർക്കെതിരെ നടപടി എടുത്തത് കീഴ്ഘടകങ്ങളുടെ റിപ്പോർട്ടിനെ തുടർന്നാണെന്നും അച്യുതാനന്ദൻ പറഞ്ഞു. സ്‌മാരകം തകർത്ത സംഭവത്തിൽ പാർട്ടി നിലപാട് തള്ളി നേരത്തെ തന്നെ വിഎസ് തള്ളിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.