കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പരോക്ഷമായി നടത്തിയ അരോപണത്തിന് ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ ശക്തമായ മറുപടി. തന്നെ എണ്ണതേച്ച് വളര്‍ത്തിയത് സംസ്ഥാനത്തെ പൊലീസല്ല, . അതുകൊണ്ട് ഞാന്‍ പൊലീസുകാരുടെ അടിമയല്ല എന്നും ചീഫ് വിപ്പ് തിരിച്ചടിച്ചു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
ഡിജിപിക്കെതിരായ ആരോപണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. എന്നാല്‍ പേരെടുത്തു പറയാതെയായിരുന്നു മുരളിയുടെ വിമര്‍ശനം. ഇതിനാണ് സഭയില്‍ പി സി ജോര്‍ജ് പ്രതികരിച്ചത്. പൊലീസുകാരുടെ അടിമയല്ലാത്തതുകൊണ്ട് ഡിജിപിയെക്കുറിച്ച് പറഞ്ഞത് ബോധ്യമുള്ള കാര്യങ്ങളാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
നേരത്തെ, വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടുവെന്ന് പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു. അതിനായി അദേഹം തൃശൂരിലെത്തിയെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മുരളീധരന്‍ ഇത്തരത്തില്‍ ആരോപണമുന്നയിച്ചത്.