ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്ന് പിസി ജോര്‍ജ്; ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാം

Webdunia
ബുധന്‍, 17 ജനുവരി 2018 (14:14 IST)
ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജലന്‍സ് തീരുമാനത്തിനെതിരെ പിസി ജോര്‍ജ് എം‌എല്‍‌എ. ബാര്‍ കോഴക്കേസ് സത്യമാണെന്ന കാര്യം എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് ഇടതുമുന്നണിയുടേതെന്നും പിസി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
മാണി കോഴ വാങ്ങിയെന്നതിന് ശാസ്ത്രീയത്തെളിവുകളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്‍. മാത്രമല്ല, ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം നടന്നതായും കണ്ടെത്തിയെന്നും വിജിലന്‍സ് അറിയിച്ചു. 
 
അതുകൊണ്ടുതന്നെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേസമയം, അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 45 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article